agitating farmers
കര്‍ഷകരെ ചര്‍ച്ചക്ക് വിളിച്ച് അമിത് ഷാ; സമരം തുടരും
ഡിസംബര്‍ ഏഴിനാണ് കര്‍ഷക നേതാക്കളും അമിത് ഷായും ചര്‍ച്ച നടത്തുക.
ന്യൂഡല്‍ഹി | സമരം ചെയ്യുന്ന കര്‍ഷകരെ ചര്‍ച്ചക്ക് വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അഞ്ചംഗ കര്‍ഷക പ്രതിനിധികളാണ് സര്‍ക്കാറുമായി ചര്‍ച്ച നടത്തുക. നിലവില്‍ സമരം തുടരുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് ചര്‍ച്ചക്ക് വേണ്ടി അമിത് ഷാ കര്‍ഷക നേതാക്കളെ വിളിച്ചത്. മിനിമം താങ്ങുവില വിപുലമാക്കുക, കര്‍ഷക പ്രതിഷേധക്കാര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയവയാണ് കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍. ഡിസംബര്‍ ഏഴിനാണ് കര്‍ഷക നേതാക്കളും അമിത് ഷായും ചര്‍ച്ച നടത്തുക.
ഒരു വര്‍ഷത്തെ ശക്തമായ പ്രക്ഷോഭത്തിനൊടുവില്‍ വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നു. കഴിഞ്ഞ ദിവസം പാര്‍ലിമെന്റില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍, പ്രധാന ആവശ്യമായ മിനിമം താങ്ങുവിലയില്‍ തീരുമാനമുണ്ടാകാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ പ്രതിഷേധം തുടരുകയാണ്.