Connect with us

From the print

നിലപാട് പ്രഖ്യാപിച്ച് അമിത് ഷാ; ഏക സിവിൽ കോഡ് അഞ്ച് വർഷത്തിനുള്ളിൽ

രാജ്യത്ത് ഒരേ സമയം ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി നടപ്പാക്കുമെന്നും വാർത്താ ഏജൻസിയായ പി ടി ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

Published

|

Last Updated

നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയാൽ അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തുടനീളം ഏക സിവിൽ കോഡ് (യു സി സി) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് ഒരേ സമയം ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി നടപ്പാക്കുമെന്നും വാർത്താ ഏജൻസിയായ പി ടി ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

യു സി സി എന്നത് ഭരണഘടനയുടെ നിർമാതാക്കൾ നമുക്കും പാർലിമെന്റിനും നിയമസഭകൾക്കും നൽകിയ ഉത്തരവാദിത്വമാണ്. ഭരണഘടനാ അസംബ്ലി തീരുമാനിച്ച മാർഗനിർദേശക തത്വങ്ങളിൽ ഏക സിവിൽ കോഡും ഉൾപ്പെടുന്നു. മതേതര രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള നിയമങ്ങൾ ഉണ്ടാകരുതെന്നും ഏക സിവിൽ കോഡ് വേണമെന്നും അക്കാലത്ത് തന്നെ കെ എം മുൻഷി, രാജേന്ദ്രബാബു, അംബേദ്കർ തുടങ്ങിയ നിയമ പണ്ഡിതർ പറഞ്ഞിരുന്നു. സംസ്ഥാന നിയമസഭകളും പാർലിമെന്റും ഇതേക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയും നിയമനിർമാണം നടത്തുകയും വേണം. അതുകൊണ്ടാണ് രാജ്യമെമ്പാടും ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് ബി ജെ പി “സങ്കൽപ്പപത്ര’ത്തിൽ എഴുതിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Latest