Connect with us

National

അമിത് ഷാ പഹല്‍ഗാമില്‍; ഹീനമായ പ്രവര്‍ത്തി ചെയ്തവരെ നിയമത്തിന് മുന്നിലെത്തിക്കുമെന്ന് ആഭ്യന്തരമന്ത്രി

ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവരെയും ഇരകളുടെ കുടുംബങ്ങളെയും അമിത് ഷാ സന്ദര്‍ശിച്ചു.

Published

|

Last Updated

ശ്രീനഗര്‍ |  ജമ്മു കശ്മീരിലെ ഭീകരാക്രമണം നടന്ന പഹല്‍ഗാമിലെ ബൈസരണ്‍ വാലി സന്ദര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹെലികോപ്റ്ററിലാണ് അദ്ദേഹം ഇവിടെയെത്തിയത്.

നേരത്തെ ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവരെയും ഇരകളുടെ കുടുംബങ്ങളെയും അമിത് ഷാ സന്ദര്‍ശിച്ചു. ഹീനമായ പ്രവൃത്തി ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഇവര്‍ക്ക് ആഭ്യന്തരമന്ത്രി ഉറപ്പു നല്‍കി
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍, അമിത് ഷായോടെ ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയോടും തങ്ങളുടെ സങ്കടം അതിജീവിച്ചവര്‍ കണ്ണീരോടെ പറയുന്നത് കാണാം.