FIVE FIGHT 2022
യു പിയില്‍ അഖിലേഷ് തിരിച്ചുവന്നാല്‍ ഗുണ്ടാരാജ് ആയിരിക്കുമെന്ന് അമിത് ഷാ
എസ് പി യിലും ബി എസ് പിയിലും കുടുംബ വാഴ്ചയാണെന്നും ഇവര്‍ ജാതീയ വേര്‍തിരിവ് സൃഷ്ടിക്കുന്നുവെന്നും ഷാ ആരോപിച്ചു
മഥുര | സമാജ് വാദി പാര്‍ട്ടി ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ സംസ്ഥാനത്ത് ഗുണ്ടാ രാജ് തിരികെവരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബി ജെ പിയുടെ വീടുതോറുമുള്ള പ്രചരണത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അമിത് ഷായുടെ പ്രസ്താവന. എസ് പി യിലും ബി എസ് പിയിലും കുടുംബ വാഴ്ചയാണെന്നും ഇവര്‍ ജാതീയ വേര്‍തിരിവ് സൃഷ്ടിക്കുന്നുവെന്നും ഷാ ആരോപിച്ചു.
എസ് പിയുടെ ഭരണകാലത്ത് ഗുണ്ടാ രാജ് അല്ലായിരുന്നോ. പാര്‍ട്ടിയിലെ ബാഹുബലികള്‍ ആളുകളെ ബുദ്ധിമുട്ടിച്ചില്ലേ? പെണ്‍മക്കളേയും സഹോദരികളേയും നിരന്തരം അപമാനിച്ചില്ലേ എന്നും അമിത് ഷാ ചോദിച്ചു.
യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ ക്രമസമാധാന പരിപാലനത്തെ ചോദ്യം ചെയ്ത അഖിലേഷിനെ അമിത് ഷാ പരിഹസിച്ചു. അഖിലേഷിന് സംസ്ഥാനത്തെ ക്രമസമാധാന നില ചോദ്യം ചെയ്യാനുള്ള അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.