amit sha
മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കണമെങ്കില്‍ യോഗിയെ വിജയിപ്പിക്കൂവെന്ന് അമിത് ഷാ
കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ബി ജെ പി നല്‍കിയ 90% വാഗ്ദാനങ്ങളും നടപ്പാക്കി. തിരഞ്ഞെടുപ്പിന് മുന്നേയുള്ള രണ്ട് മാസംകൊണ്ട് ഇത് നൂറ് ശതമാനമാക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു

ലക്‌നോ | 2024 ല്‍ നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം എന്ന് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ യോഗി ആദിത്യനാഥിനെ വീണ്ടും യു പി മുഖ്യമന്ത്രിയാക്കണമെന്ന് അമിത് ഷാ. ഉത്തര്‍പ്രദേശില്‍ നടന്ന പാര്‍ട്ടി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.
യോഗി ഉത്തര്‍പ്രദേശിനെ മാഫിയ മുക്ത സംസ്ഥാനമാക്കി. യോഗി മുഖ്യമന്ത്രിയായി തുടര്‍ന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ തുടരാനാകും. യു പിയില്‍ വികസനം പൂര്‍ത്തിയാവാതെ രാജ്യത്ത് വികസനം പൂര്‍ത്തിയാവില്ലെന്നും അമിത് ഷാ പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ബി ജെ പി നല്‍കിയ 90% വാഗ്ദാനങ്ങളും നടപ്പാക്കി. തിരഞ്ഞെടുപ്പിന് മുന്നേയുള്ള രണ്ട് മാസംകൊണ്ട് ഇത് നൂറ് ശതമാനമാക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു.