Connect with us

Kerala

വെടിമരുന്ന്: വിവിധ കേന്ദ്രങ്ങളില്‍ വിജിലന്‍സിന്റെ 'ഓപ്പറേഷന്‍ വിസ്‌ഫോടന്‍'

കലക്ടറേറ്റുകളിലെ ബന്ധപ്പെട്ട സെക്ഷനുകളിലും ലൈസന്‍സ് നേടിയ ചില സ്ഥാപങ്ങളിലുമാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ലൈസന്‍സ് അനുവദിക്കുകയും പുതുക്കുകയും ചെയ്യുന്ന ജില്ലാ കലക്ടറേറ്റുകളിലെ ബന്ധപ്പെട്ട സെക്ഷനുകളിലും ലൈസന്‍സ് നേടിയ ചില സ്ഥാപങ്ങളിലും വിജിലന്‍സ് മിന്നല്‍ പരിശോധന.

‘ഓപ്പറേഷന്‍ വിസ്‌ഫോടന്‍’ എന്ന് പേരിട്ട പരിശോധന ചൊവ്വാഴ്ച വൈകിയും തുടകരുകയാണെന്ന് വിജിലന്‍സ് ആസ്ഥാനത്ത് നിന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ലൈസന്‍സ് അനുവദിക്കുന്നതില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് വിവിധയിടങ്ങളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. ഇത് സംബന്ധിച്ച് തങ്ങള്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന സംഘടിപ്പിച്ചത്.

ചൊവ്വാ രാവിലെ 11 മണിയോടെയാണ് പല സ്ഥലങ്ങളില്‍ ഒരേസമയം വിജിലന്‍സ് പരിശോധക സംഘങ്ങളെത്തിയത്. സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണിറ്റുകളും ഇന്നത്തെ ഓപ്പറേഷന്‍ വിസ്‌ഫോടനില്‍ പങ്കെടുക്കുന്നു.

---- facebook comment plugin here -----

Latest