Connect with us

Uae

പൊതുമാപ്പ് സമയപരിധി അടുക്കുന്നു; നിയമലംഘകർക്ക് മുന്നറിയിപ്പുമായി അധികൃതർ

സമയപരിധി നീട്ടില്ലെന്നും പൊതുമാപ്പ് സമയപരിധിക്കുള്ളിൽ തങ്ങളുടെ സ്റ്റാറ്റസ് ക്രമപ്പെടുത്താത്ത നിയമലംഘകർക്കെതിരെ നിശ്ചിത പിഴയ്ക്കും ഫീസിനും സഹിതം നിയമം നടപ്പാക്കുമെന്നും ഐ സി പി ആവർത്തിച്ചു.

Published

|

Last Updated

അബൂദബി | യു എ ഇയിൽ പൊതുമാപ്പ് കാലാവധി അവസാനിക്കാൻ രണ്ടാഴ്ചയിൽ താഴെ മാത്രം ശേഷിക്കെ, സമയപരിധി അവസാനിക്കുന്നതിന് സ്റ്റാറ്റസ് ശരിയാക്കാത്ത നിയമ ലംഘകർ കർശന നടപടി നേരിടേണ്ടി വരുമെന്ന്  ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ സി പി) മുന്നറിയിപ്പ് നൽകി.

താമസ നിയമ ലംഘകരുടെ നില ക്രമീകരിക്കുന്നതിനും പിഴകളിൽ നിന്നും അഡ്മിനിസ്ട്രേറ്റീവ് പെനാൽറ്റികളിൽ നിന്നും അവരെ ഒഴിവാക്കുന്നതിനുമുള്ള പൊതുമാപ്പ് ഒക്ടോബർ 31 ന് അവസാനിക്കും.

സമയപരിധി നീട്ടില്ലെന്നും പൊതുമാപ്പ് സമയപരിധിക്കുള്ളിൽ തങ്ങളുടെ സ്റ്റാറ്റസ് ക്രമപ്പെടുത്താത്ത നിയമലംഘകർക്കെതിരെ നിശ്ചിത പിഴയ്ക്കും ഫീസിനും സഹിതം നിയമം നടപ്പാക്കുമെന്നും ഐ സി പി ആവർത്തിച്ചു.

നവംബർ 1 മുതൽ റെസിഡൻഷ്യൽ ഏരിയകൾ, കമ്പനികൾ, വ്യാവസായിക മേഖലകൾ എന്നിവിടങ്ങളിൽ നിയമലംഘകരെ ലക്ഷ്യമിട്ട് ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ പരിശോധനാ കാമ്പെയ്‌നുകൾ ശക്തമാക്കും. കാലയളവിനുള്ളിൽ നില ശരിപ്പെടുത്താത്ത നിയമലംഘകർക്ക് മുമ്പുള്ള എല്ലാ പിഴകളും പുനഃസ്ഥാപിക്കും.

ഗ്രേസ് കാലയളവിൽ ഗുണഭോക്താക്കൾക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയിട്ടുണ്ട്. പിഴയിൽ നിന്ന് ഒഴിവാക്കുന്നതിനു പുറമേ, രാജ്യത്തേക്ക് വീണ്ടും പ്രവേശിക്കുന്നതിനുള്ള നിരോധനവും ഉണ്ടാവില്ല. എന്നാൽ  പദവി ക്രമപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നവരോട് യാതൊരു ഇളവും കാണിക്കില്ലെന്ന് അതോറിറ്റി ആവർത്തിച്ചു.

---- facebook comment plugin here -----

Latest