Connect with us

Uae

പൊതുമാപ്പ് ഇന്ന് അവസാനിക്കും; തൊഴിൽ വാഗ്ദാന രേഖ ഇല്ലാത്തവർ എത്രയും വേഗം രാജ്യം വിടണം

രണ്ട് മാസത്തെ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവർക്കെതിരെ റീ എൻട്രി നിരോധനവും പിഴയും ഉണ്ടാകില്ല.

Published

|

Last Updated

ദുബൈ | പൊതുമാപ്പ് ആനുകൂല്യം നേടിയവരിൽ തൊഴിൽ ലഭിക്കാത്തവരും തൊഴിൽ വാഗ്ദാന രേഖ ഇല്ലാത്തവരും എത്രയും വേഗം രാജ്യം വിടണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിലെ (ജി ഡി ആർ എഫ് എ) കസ്റ്റമർ ഹാപ്പിപ്പിസ് വിഭാഗം ഡയറക്ടർ ലഫ്റ്റനന്റ് കേണൽ സാലം ബിൻ അലി.

ഇന്ന് യു എ ഇ വിസ പൊതുമാപ്പിന്റെ അവസാന ദിനമാണ്. പദവി ക്രമപ്പെടുത്തിയവർ ആയിരങ്ങളാണ്. ഈ മാസം അവസാനിക്കുന്നതിന് മുമ്പ് അനധികൃത താമസക്കാർ പൊതുമാപ്പ് പ്രയോജനപ്പെടുത്തണം. “ജോലി വാഗ്ദാനം ഇപ്പോഴും കാത്തിരിക്കുകയാണെങ്കിൽ, തത്കാലം നാട്ടിൽ പോയി തിരികെ വരുന്നതാണ് നല്ലത്. യാതൊരു പുന പ്രവേശ നിരോധവും ഉണ്ടാകില്ല. രണ്ട് മാസത്തെ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവർക്കെതിരെ റീ എൻട്രി നിരോധനവും പിഴയും ഉണ്ടാകില്ല.

യു എ ഇയിലേക്ക് മടങ്ങാൻ കഴിയില്ലെന്ന് ചിലർ ഭയപ്പെടുന്നുണ്ട്. അതുകൊണ്ട് നാട്ടിലേക്ക് പോകുന്നില്ല. മറ്റുചിലർ ജോലി വാഗ്ദാനത്തിനായി കാത്തിരിക്കുകയാണ്. ഇത്തരക്കാരെല്ലാം ഇപ്പോൾ രാജ്യം വിടുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം ജി ഡി ആർ എഫ് എ അൽ അവീർ സെന്ററിൽ നൂറുകണക്കിന് അനധികൃത താമസക്കാർ എത്തി.

---- facebook comment plugin here -----

Latest