Connect with us

Uae

പൊതുമാപ്പ് പ്രയോജനപ്പെടുത്തണം: മലയാളത്തിലും പ്രചാരണം

സെപ്തംബർ ഒന്നിന് തുടങ്ങിയ പൊതുമാപ്പ് ഉപയോഗപ്പെടുത്തി ഇതിനകം നിരവധിപേരാണ് തങ്ങളുടെ താമസം നിയമവിധേയമാക്കിയത്.

Published

|

Last Updated

ദുബൈ | ഇനിയും വിസ നിയമലംഘകരായി യു എ ഇയിൽ തുടരുന്ന വിദേശികൾ, എത്രയും വേഗത്തിൽ തന്നെ പൊതുമാപ്പിന്റെ പ്രയോജനം ഉപയോഗപ്പെടുത്തണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബൈ അറിയിച്ചു.

പ്രചാരണത്തിന്റെ ഭാഗമായി മലയാളത്തിലും പോസ്റ്റർ ഇറക്കി. അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനോ രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാനോ അനുവദിക്കുന്ന പൊതുമാപ്പ് ഈ മാസം 31 അവസാനിക്കാനിരിക്കെയാണ് ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്.

യു എ ഇ സർക്കാരിന്റെ പൊതുമാപ്പ് ഒരു വലിയ അവസരമാണ്. രാജ്യത്ത് നിയമലംഘകരായി തുടരുന്നവർ ഈ ആനുകൂല്യം ഉപയോഗിച്ച് വേഗത്തിൽ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി പൊതുമാപ്പിന്റെ കാലാവധി കഴിയുന്നതിന് മുൻപ് നിയമപരമായ തുടർച്ച ഉറപ്പാക്കണമെന്ന് പൊതുജനങ്ങളോട് ജി ഡി ആർ എഫ് എ അഭ്യർഥിച്ചു.

അവസരം ഉപയോഗപ്പെടുത്തി കാലാവധിക്കുള്ളിൽ രാജ്യം വിടുന്നവർക്ക് യു എ ഇയിലേക്ക് തിരിച്ചെത്തുന്നതിൽ തടസ്സമില്ലെന്നും വകുപ്പ് വീണ്ടും സ്ഥിരീകരിച്ചു. സെപ്തംബർ ഒന്നിന് തുടങ്ങിയ പൊതുമാപ്പ് ഉപയോഗപ്പെടുത്തി ഇതിനകം നിരവധിപേരാണ് തങ്ങളുടെ താമസം നിയമവിധേയമാക്കിയത്. അതിനൊപ്പം തന്നെ ആയിരക്കണക്കിനാളുകളാണ് പിഴ ഒന്നും കൂടാതെ അവരുടെ സ്വദേശത്തേക്ക് മടങ്ങിയത്.

---- facebook comment plugin here -----

Latest