Kerala
കോഴിക്കോടിന് പിറകെ തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു
പുതുച്ചേരിയിലെ ലാബിലേക്ക് കുട്ടിയുടെ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് സാമ്പിള്‍ അയച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്
തൃശൂര്‍ | കോഴിക്കോടിന് പിറകെ തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. തൃശൂര്‍ സ്വദേശിയായ 12 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ പാടൂര്‍ സ്വദേശിയായ കുട്ടി ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.കഴിഞ്ഞ ജൂണ്‍ ഒന്നിന് പനിയെ തുടര്‍ന്ന് പാടൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു.
മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ പുതുച്ചേരിയിലെ ലാബിലേക്ക് കുട്ടിയുടെ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് സാമ്പിള്‍ അയച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ സാമ്പിളുകള്‍ ഇതേ ലാബിലേക്ക് അയച്ചു നല്‍കി നടത്തിയ പുന:പരിശോധനയിലും ഫലം പോസിറ്റീവായിരുന്നു.അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടി സുഖം പ്രാപിച്ചു വരികയാണ്.തീവ്രത കുറഞ്ഞ വകഭേദമാണ് കുട്ടിക്ക് പിടിപെട്ടത് എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍് അറിയിച്ചു.