Kerala
തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം; കുളത്തില്‍ കുളിച്ച കുട്ടികള്‍ നീരീക്ഷണത്തില്‍
നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം | തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗം പടരാന്‍ കാരണമായ കുളത്തില്‍ കുളിച്ച മറ്റു കുട്ടികളെ നിരീക്ഷണത്തില്‍.
നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ ഉത്രാടദിനത്തില്‍ കുട്ടി കുളത്തില്‍ കുളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. നിലവില്‍ കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ വിദ്യാര്‍ഥിക്കൊപ്പം കുളത്തില്‍ കൂടെ കുളിച്ച മറ്റ് രണ്ട് വിദ്യാര്‍ഥികളാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
---- facebook comment plugin here -----