Connect with us

Kerala

ചാരത്തിനിടക്ക് കനല്‍ക്കട്ടപോലെ സത്യമുണ്ട്; ഇനി മറ്റ് ചില കാര്യങ്ങളും ചര്‍ച്ചയാകും: അഡ്വ. കെ വിശ്വന്‍

ബഹളം കൊണ്ടോ വ്യാഖ്യാനം കൊണ്ടോ സത്യത്തെ മറച്ചു വെക്കാന്‍ കഴിയില്ല

Published

|

Last Updated

കണ്ണൂര്‍ |  സത്യം ഇനിയും പുറത്തുവരാനുണ്ടെന്നും അത്തരമൊരു സാഹചര്യത്തില്‍ പിപി ദിവ്യയുടെ നിരപരാധിത്വം അസന്നിഗ്ധമായി കോടതിയില്‍ തെളിയിക്കാനാകുമെന്നും പി പി ദിവ്യയുടെ അഭിഭാഷകന്‍ കെ വിശ്വന്‍. ദിവ്യക്ക് ജാമ്യം അനുവദിച്ച കോടതി നടപടിക്ക് പിറകെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചാരത്തിനിടക്ക് കനല്‍ക്കട്ട പോലെ സത്യമുണ്ട്. സത്യം ഇനിയും പുറത്തു വരേണ്ടതുണ്ട്. ഇനിയും കുറേ കാര്യങ്ങള്‍ കോടതിയെ ധരിപ്പിക്കാനുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ പിപി ദിവ്യയുടെ നിരപരാധിത്വം അസന്നിഗ്ധമായി തെളിയിക്കാന്‍ കഴിയും-അഡ്വ. കെ വിശ്വന്‍ പറഞ്ഞു.

നിലവിലുള്ള തെളിവും നിയമവും ലഭ്യമായ ശാസ്ത്രീയ തെളിവുകളുമെല്ലാം സഹായത്തിനെത്തുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ബഹളം കൊണ്ടോ വ്യാഖ്യാനം കൊണ്ടോ സത്യത്തെ മറച്ചു വെക്കാന്‍ കഴിയില്ല. തീക്ഷ്ണമായ തെളിവുകള്‍ സ്വാഭാവികമായും കോടതി ശരിയായ വിധത്തില്‍ പരിശോധിക്കും എന്നതാണ് ഈ വിധി കൊണ്ട് മനസ്സിലാക്കാന്‍ കഴിയുന്നതെന്നും അഡ്വ. കെ വിശ്വന്‍ പറഞ്ഞു. ഇന്നു തന്നെ പി പി ദിവ്യയെ യില്‍മോചിതയാക്കാനാകുമെന്നാണ് കരുതുന്നത്. ഈ കേസില്‍ ഒരു കയ്യില്‍കൊള്ളുന്ന സുപ്രധാന തെളിവുകള്‍ ഇനിയും പരിശോധിക്കപ്പെടാനുണ്ട്. അന്വേഷണ സംഘം ഇതെല്ലാം പരിശോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവ്യ ജയില്‍മോചിതയാകുന്നതോടെ നിയമപോരാട്ടത്തിന് പുതിയ മുഖം കൈവരും. പൊതുസമൂഹം ഇത്രനാളും ചര്‍ച്ച ചെയ്ത ചില വിഷയം മാത്രമല്ല, ഇതിനിടയില്‍ മറ്റുചില കാര്യങ്ങള്‍ കൂടിയുണ്ടെന്ന് വെളിപ്പെടുമെന്നും അഡ്വ. കെ വിശ്വന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest