Connect with us

National

അമൃത്പാല്‍ സിംഗിന്റെ അനുയായി ജോഗാ സിംഗ് അറസ്റ്റില്‍

ഈ അറസ്റ്റിലൂടെ അമൃത് പാല്‍ സിംഗിനെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Published

|

Last Updated

ന്യൂഡല്‍ഹി| അമൃത്പാല്‍ സിംഗിന്റെ അടുത്ത അനുയായി ജോഗാ സിംഗ് അറസ്റ്റില്‍. ലുധിയാനയിലെ സോണിവാളില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റിലൂടെ അമൃത് പാല്‍ സിംഗിനെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

അമൃത്പാല്‍ സിംഗിനെ രക്ഷപ്പെടാന്‍ സഹായിച്ചത് ഇയാളാണെന്നാണ് വിവരം. അതുകൊണ്ടുതന്നെ ജോഗാ സിംഗിന്റെ ഫോണ്‍ പഞ്ചാബ് പൊലീസ് നിരന്തരമായി ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെയാണ് ലുധിയാനയില്‍ വെച്ച് ജോഗാ സിംഗിനെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. ഈ ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.