Connect with us

National

അമൃത്പാല്‍ സിംഗിന്റെ അനുയായി പപ്പല്‍പ്രീത് സിംഗ് അറസ്റ്റില്‍

ഹോഷിയാര്‍പൂരില്‍ വെച്ചാണ് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഖലിസ്ഥാന്‍ അനുകൂലിയും വാരിസ് പഞ്ചാബ് ദേ നേതാവുമായ അമൃത്പാല്‍ സിംഗിന്റെ അനുയായി പപ്പല്‍പ്രീത് സിംഗ് അറസ്റ്റില്‍. ഹോഷിയാര്‍പൂരില്‍ വെച്ചാണ് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പഞ്ചാബ് പൊലീസിന്റെയും ഡല്‍ഹി പൊലീസിന്റെയും പ്രത്യേക സെല്ലിന്റെയും സംയുക്ത ഓപ്പറേഷന്റെ ഭാഗമായാണ് പപ്പല്‍പ്രീത് സിംഗിനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം ജലന്ധറില്‍ വെച്ച് പൊലീസിന്റെ പിടിയില്‍ നിന്നും അമൃത്പാല്‍ സിംഗും പപ്പല്‍പ്രീത് സിംഗും രക്ഷപ്പെട്ടിരുന്നു. മാര്‍ച്ച് 18നാണ് പഞ്ചാബ് പൊലീസില്‍ നിന്ന് അമൃത്പാല്‍ സിംഗ് രക്ഷപ്പെടുന്നത്. തുടര്‍ന്ന് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.