National
അമൃത്പാല്‍ സിങ് നേപ്പാളിലുണ്ടെന്ന് റിപ്പോര്‍ട്ട്
അമൃത്പാല്‍ സിങിനെ മറ്റൊരു രാജ്യത്തേക്കും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് ഇന്ത്യ നേപ്പാള്‍ സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചു.
ന്യൂഡല്‍ഹി| പോലീസ് തിരയുന്ന തീവ്രവാദി നേതാവും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാല്‍ സിങ് നേപ്പാളിലുണ്ടെന്ന് റിപ്പോര്‍ട്ട്. ഇയാളെ അവിടെ നിന്ന് മറ്റൊരു രാജ്യത്തേക്കും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് ഇന്ത്യ നേപ്പാള്‍ സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചു.
ഇന്ത്യന്‍ പാസ്പോര്‍ട്ടോ മറ്റേതെങ്കിലും വ്യാജ പാസ്പോര്‍ട്ടോ ഉപയോഗിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ അറസ്റ്റ് ചെയ്യണമെന്നും ഇന്ത്യ അഭ്യര്‍ഥിച്ചിട്ടുണ്ട്. അമൃത്പാല്‍ സിങിന്റെ വ്യക്തിഗത വിവരങ്ങള്‍ ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ട്.
മാര്‍ച്ച് 18 നാണ്അമൃത്പാല്‍ സിങ് ഒളിവില്‍ പോയത്. ഹരിയാനയില്‍ ഒരു സ്ത്രീയുടെ വീട്ടില്‍ നിന്നും പുറത്തിറങ്ങി വഴിയിലൂടെ കുടയും ചൂടി നടന്നുപോവുന്ന അമൃത്പാലിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ വൈറലായിരുന്നു.