Connect with us

National

അമൃത്പാല്‍ സിംഗിനെ ദിബ്രുഗഢ് സെന്‍ട്രല്‍ ജയിലിലടച്ചു

അമൃത്പാലിനെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് പുലര്‍ച്ചെ മുതല്‍ കനത്ത സുരക്ഷാസംവിധാനങ്ങളാണ് മോഹന്‍ബാരി വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത്.

Published

|

Last Updated

ദിസ്പുര്‍  | പോലീസ് പിടികൂടിയ ഖലിസ്ഥാന്‍ അനുകൂലിയും വാരിസ് പഞ്ചാബ് ദെ നേതാവുമായ അമൃത്പാല്‍ സിംഗിനെ ദിബ്രൂഗഢ് സെന്‍ട്രല്‍ ജയിലിലടച്ചു. ഞായറാഴ്ച ഉച്ചക്ക് 1.30ഓടെയാണ് അമൃത്പാലുമായി പോലീസ് സംഘം അസമിലെ മോഹന്‍ബാരി വിമാനത്താവളത്തിലെത്തിയത്. അമൃത്പാലിനെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് പുലര്‍ച്ചെ മുതല്‍ കനത്ത സുരക്ഷാസംവിധാനങ്ങളാണ് മോഹന്‍ബാരി വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരുന്നത്.

ദേശീയ സുരക്ഷാനിയമം ചുമത്തി അമൃത്പാലിന്റെ എട്ടോളം അനുയായികളെയീണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമൃത്പാല്‍ സിംഗിനെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും സ്ഥിരീകരിച്ചു.

മാര്‍ച്ച് 18നാണ് പഞ്ചാബ് പൊലീസില്‍ നിന്ന് അമൃത്പാല്‍ സിംഗ് രക്ഷപ്പെടുന്നത്. തുടര്‍ന്ന് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. പോലീസ് സ്‌റ്റേഷന്‍ അക്രമത്തില്‍ പങ്കെടുത്ത അമൃത് പാല്‍ സിംഗിന്റെ സഹായിയും ഗണ്‍മാനുമായ വീരേന്ദ്ര സിംഗിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു

Latest