Connect with us

വല്ല്യുമ്മ മരിച്ചതിന് തൊട്ടടുത്ത ദിവസം 11 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. കാസർഗോഡ് കാഞ്ഞങ്ങാട് ഏഴാംമൈല്‍ കായലടുക്കത്തെ എ.അബ്ദുള്‍ ജബ്ബാര്‍-റസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് റിസ്‍വാനാണ് ദാരുണാന്ത്യം. ഇന്നു രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ റിസ്‍വാൻ ബക്കറ്റിലെ വെള്ളത്തിൽ വീഴുകയായിരുന്നു. ഉമ്മ റസീന അടുക്കളയില്‍ ഭക്ഷണം പാകംചെയ്യുന്നതിനിടയിലാണ് സംഭവം. വീട്ടുകാര്‍ കാണുമ്പോഴേക്കും കുട്ടി അവശനിലയിലായിരുന്നു. ഉടന്‍ മാവുങ്കാലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.

വീഡിയോ കാണാം

Latest