Connect with us

National

ഉത്തര്‍പ്രദേശില്‍ 11 വയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു

തിങ്കളാഴ്ച രാവിലെ 11 മണിയോടെ വീട്ടില്‍ നിന്ന് മാര്‍ക്കറ്റിലേക്ക് പോകുകയായിരുന്ന ആദര്‍ശ് എന്ന 11 വയസ്സുകാരനെയാണ് തെരുവുനായകൂട്ടം ആക്രമിച്ചത്.

Published

|

Last Updated

ലക്‌നോ| ഉത്തര്‍പ്രദേശിലെ ശാസ്ത്രി നഗര്‍ കോളേജ് ഗ്രൗണ്ടില്‍ 11 വയസ്സുകാരനെ തെരുവ് നായ്ക്കൂട്ടം കടിച്ചു കൊന്നു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ വീട്ടില്‍ നിന്ന് മാര്‍ക്കറ്റിലേക്ക് പോകുകയായിരുന്ന ആദര്‍ശ് എന്ന 11 വയസ്സുകാരനെയാണ് തെരുവുനായകൂട്ടം ആക്രമിച്ചത്.

കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു. രാത്രി എറെ വൈകിയാണ് കടിയേറ്റ പാടുകളോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

 

Latest