Connect with us

National

പതിനെട്ടുകാരിയായ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; കരുണാനിധിയുടെ മകനും മരുമകള്‍ക്കുമെതിരെ കേസ്

തമിഴ്‌നാട്ടിലെ കല്ലുറിച്ചി ജില്ലയില്‍ നിന്നുള്ള ദളിത് പെണ്‍കുട്ടിയോട് കരുണാനിധിയുടെ മകനും മരുമകളും ക്രൂരത കാട്ടിയെന്നാണ് ആരോപണം.

Published

|

Last Updated

ചെന്നൈ| പതിനെട്ടുകാരിയായ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിഎംകെ നേതാവ് കരുണാനിധിയുടെ മകനും മരുമകള്‍ക്കുമെതിരെ കേസ്. ചെന്നൈ പോലീസാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. തമിഴ്‌നാട്ടിലെ കല്ലുറിച്ചി ജില്ലയില്‍ നിന്നുള്ള ദളിത് പെണ്‍കുട്ടിയോട് കരുണാനിധിയുടെ മകനും മരുമകളും ക്രൂരത കാട്ടിയെന്നാണ് ആരോപണം. സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ ആവശ്യപ്പെട്ടു.

മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന് തയ്യാറെടുക്കുന്ന കുട്ടി, പരിശീലനത്തിന് പണം കണ്ടെത്താനാണ് ഡിഎംകെ നേതാവിന്റെ മകന്റെ വീട്ടില്‍ ജോലിക്ക് വന്നത്. ഒരു വര്‍ഷം കുട്ടി ജോലി ചെയ്തതായാണ് വിവരം. പൊങ്കല്‍ അവധിക്കാലത്ത് പെണ്‍കുട്ടി കല്ലുറിച്ചിയിലെ ഉളുന്ദൂര്‍പേട്ടയിലുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട് ശാരീരിക ബുദ്ധിമുട്ടിനെതുടര്‍ന്ന് പെണ്‍കുട്ടി ഗവണ്‍മെന്റ് ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റത്തിന്റെയും സിഗരറ്റ് കൊണ്ട് പൊള്ളിച്ചതിന്റെയും പാടുകള്‍ കണ്ടെത്തി. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഉളുന്ദൂര്‍പേട്ട് പോലീസില്‍ വിവരം അറിയിച്ചു.

പോലീസെത്തി ഇരയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടുജോലിക്ക് വന്നപ്പോള്‍ കുട്ടിയ്ക്ക് 17 വയസ്സായിരുന്നു. ദമ്പതികള്‍ കൈയ്യില്‍ കിട്ടുന്ന സാധനങ്ങള്‍ ഉപയോഗിച്ച് അടിച്ച് ശരീരമാസകലം മുറിവുകള്‍ ഉണ്ടാക്കുമായിരുന്നെന്നും മരുമകളാണ് കൂടുതലും ഉപ്രദ്രവിച്ചിരുന്നതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

 

 

 

 

Latest