Kerala
കണ്ണൂർ സെൻട്രൽ ജയിലിൽ സഹതടവുകാരൻ്റെ അടിയേറ്റ് 86കാരനായ തടവുകാരൻ മരിച്ചു
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം.
കണ്ണൂര്‍ | കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊലപാതകം. സഹതടവുകാരന്റെ അടിയേറ്റ് 86കാരനായ തടവുകാരന്‍ മരിച്ചു. കോളയാട് ആലച്ചേരി സ്വദേശി കരുണാകരനാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വടി കൊണ്ടുള്ള അടിയേറ്റതാണ് മരണകാരണമായി പറയുന്നത്. സഹതടവുകാരന്‍ വേലായുധനാണ് കരുണാകരനെ വടികൊണ്ട് തലയ്ക്ക് അടിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ ജയിലില്‍ അന്വേഷണം തുടങ്ങി. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
---- facebook comment plugin here -----