Connect with us

National

മുംബൈയില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണുണ്ടായ അപകടം; പരസ്യ കമ്പനി ഉടമ അറസ്റ്റില്‍

രാജസ്ഥാനിലെ ഉദയ്പുരില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്

Published

|

Last Updated

മുംബൈ | പരസ്യ ബോര്‍ഡ് തകര്‍ന്നുവീണ് 16 പേര്‍ മരിച്ച സംഭവത്തില്‍ പരസ്യ കമ്പനി ഉടമ അറസ്റ്റില്‍. ഇഗോ മീഡിയ കമ്പനി ഉടമ ഭാവേഷ് ഭിന്‍ഡെയാണ് അറസ്റ്റിലായത്. രാജസ്ഥാനിലെ ഉദയ്പുരില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തിലടക്കം 20 കേസുകളില്‍ പ്രതിയാണ് ഭാവേഷ് ഭിന്‍ഡെ. മനപ്പൂര്‍വമല്ലാത്ത നരഹത്യ, പീഡനം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.

അപകടത്തിനിടയാക്കിയ കൂറ്റന്‍ പരസ്യ ബോര്‍ഡ് അനധികൃതമായി സ്ഥാപിച്ചതെന്നാണ് കണ്ടെത്തല്‍. അനധികൃതമായി ബോര്‍ഡുകള്‍ സ്ഥാപിച്ചതിന് ഭിന്‍ഡെക്കെതിരെ മുമ്പും പോലീസ് കേസെടുത്തിട്ടുണ്ട്.

തിങ്കളാഴ്ചയാണ് മുംബൈയിലെ ഗഡാകോപാറിലെ പെട്രോള്‍ പമ്പിന് സമീപമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് ശക്തമായ മഴയിലും പൊടിക്കാറ്റിലും തകര്‍ന്നു വീണത്.
പൊടിക്കാറ്റിനെ തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗത്തും വിമാന, ട്രെയിന്‍, മെട്രോ സര്‍വീസുകളും തടസ്സപ്പെട്ടിരുന്നു.

 

---- facebook comment plugin here -----

Latest