Connect with us

Kerala

'ഇ ഡിക്ക് നിര്‍ദേശങ്ങള്‍ കൊടുക്കുന്നത് ഒരു നടന്‍; തൃശൂര്‍ എടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഇയാള്‍ കണ്ണൂര്‍ എടുക്കാന്‍ വരുന്നു'

. അദ്ദേഹത്തിന്റെ നാട്യം സര്‍ക്കാര്‍ വിരുദ്ധ വികാരം ഉണ്ടാക്കി നേട്ടം ഉണ്ടാക്കുകയാണ്. അത് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്

Published

|

Last Updated

കൊച്ചി |  അന്വേഷണത്തിന്റെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇപ്പോള്‍ കേരളത്തില്‍ നടത്തുന്നത് രാഷ്ട്രീയ നാടകമെന്ന് സിപിഎം നേതാവ് പി ജയരാജന്‍. സഹകരണ ബേങ്കുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ ഇല്ലാതാക്കുകയെന്നാണ് ഇ ഡിയുടെ അജണ്ട. ഇഡിക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നത് ഒരു നടനാണ്. അദ്ദേഹത്തിന്റെ നാട്യങ്ങള്‍ അനുസരിച്ചാണ് ഇ ഡി മുന്നോട്ടുപോകുന്നതെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. തൃശൂര്‍ എടുക്കാന്‍ പോയിട്ട് പരാജയപ്പെട്ട ആളാണിത്. ഇനി കണ്ണൂര്‍ എടുക്കാന്‍ വരുന്നുവെന്നാണ് അറിയുന്നത്്

കരുവന്നൂര്‍ ബേങ്കിലെ ക്രമക്കേട് കണ്ടെത്തി ബിനാമി ലോണ്‍ സംബന്ധിച്ച് കൃത്യമായ നിലപാടുകള്‍ സ്വീകരിച്ച് നടപടി ക്രമങ്ങളുമായി മുന്നോട്ടുപോകുന്നത് കേരളത്തിലെ സഹകരണവകുപ്പും തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരുമാണ്. അല്ലാതെ ക്രമക്കേട് കണ്ടെത്തിയത് ഇ ഡി അല്ല.

തൃശൂരില്‍ അഭിനയിക്കുന്ന ഒരു വ്യക്തി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ആ നടനിപ്പോ ഇഡിക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നു. അദ്ദേഹത്തിന്റെ നാട്യം സര്‍ക്കാര്‍ വിരുദ്ധ വികാരം ഉണ്ടാക്കി നേട്ടം ഉണ്ടാക്കുകയാണ്. അത് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്- ജയരാജന്‍ പറഞ്ഞു

മുഖ്യമന്ത്രി നിക്ഷേപകര്‍ക്ക് കൃത്യമായ ഉറപ്പ് നല്‍കിയിട്ടുണ്ട്. സഹകരണ ബേങ്കില്‍ നിക്ഷേപിച്ചവര്‍ക്ക് ചില്ലിക്കാശുപോലും പോകില്ലെന്ന്. കരുവന്നൂര്‍ ബേങ്കിലടക്കം തട്ടിപ്പിനിരയാവര്‍ക്ക് നിക്ഷേപം തിരിച്ചുകൊടുക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പി ജയരാജന്‍ പറഞ്ഞു