National
ത്രിപുരയിൽ സി പി എമ്മും കോൺഗ്രസ്സും തമ്മിൽ ധാരണയായി
43 ഇടത്ത് സി പി എമ്മും 17 സീറ്റിൽ കോൺഗ്രസ്സും; മണിക് സർക്കാർ മത്സരിക്കില്ല
അഗർത്തല | അടുത്ത മാസം 16ന് ത്രിപുരയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുന്ന സി പി എമ്മും കോൺഗ്രസ്സും തമ്മിൽ സീറ്റ് ധാരണയായി. 43 സീറ്റിൽ സി പf എമ്മും 17 ഇടത്ത് കോൺഗ്രസ്സും മത്സരിക്കും.
മുൻ മുഖ്യമന്ത്രിയും സി പി എം പോളിറ്റ് ബ്യൂറോ അംഗവുമായ മണിക് സർക്കാർ ഉൾപ്പെടെയുള്ള പലരും ഇത്തവണ മത്സരിക്കുന്നില്ല.
2018ൽ നടന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 57 സീറ്റിൽ സി പി എമ്മിന് 16 ഇടത്ത് വിജയം നേടാൻ സാധിച്ചിരുന്നു. എന്നാൽ, 59 ഇടത്ത് മത്സരിച്ച കോൺഗ്രസ്സിന് ഒരിടത്തു പോലും ജയിക്കാനായിരുന്നില്ല. 36 സീറ്റ് നേടിയ ബി ജെ പി അധികാരം നേടിയെങ്കിലും മിക്ക മണ്ഡലങ്ങളിലും സി പി എമ്മായിരുന്നു രണ്ടാമത്ത്.
സീറ്റുകളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും ഒരുപാട് വോട്ടുകൾ നേടാൻ കഴിഞ്ഞ കോൺഗ്രസ്സു കൂടെച്ചേരുമ്പോൾ വലിയ മുന്നേറ്റം സാധ്യമാകുമെന്നാണ് സി പി എം വൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്.