Connect with us

Kerala

മലപ്പുറത്ത് രേഖകളില്ലാതെ കടത്തുകയായിരുന്ന 67.75 ലക്ഷം രൂപ പിടികൂടി

കാറിന്റെ മുന്‍ഭാഗത്ത് ഡാഷ് ബോര്‍ഡിനു സമീപം രഹസ്യ അറയിലും ശരീരത്തിലും സൂക്ഷിച്ച നിലയിലായിരുന്നു പണം

Published

|

Last Updated

മലപ്പുറം | രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന പണം പിടികൂടി. മഞ്ചേരി നഗരത്തില്‍ കച്ചേരിപ്പടിക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് 67.75 ലക്ഷം രൂപ പോലീസ് പിടികൂടിയത്.

കോഴിക്കോട് താമരശേരി പരപ്പന്‍പൊയില്‍ വയലില്‍ അബ്ദുള്‍ ലത്തീഫാണ് (52) കാര്‍ ഓടിച്ചിരുന്നത്. കാറിന്റെ മുന്‍ഭാഗത്ത് ഡാഷ് ബോര്‍ഡിനു സമീപം രഹസ്യ അറയിലും ശരീരത്തിലും സൂക്ഷിച്ച നിലയിലായിരുന്നു പണം. മലപ്പുറം പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധന.

ആദായ നികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവര്‍ക്കു റിപ്പോര്‍ട്ട് നല്‍കുമെന്നു പോലീസ് അറിയിച്ചു