National
ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനിക ഉദ്യോഗസ്ഥന് വീരമൃത്യു
കോര്‍ഡന്‍ ആന്‍ഡ് സെര്‍ച്ച് ഓപ്പറേഷന്‍ വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍
ന്യൂഡല്‍ഹി | ജമ്മുകശ്മീര്‍ ദോഡ ജില്ലയിലെ അസര്‍ മേഖലയില്‍ നാല് ഭീകരര്‍ക്കെതിരെ നടന്ന ഏറ്റുമുട്ടലില്‍ ക്യാപ്റ്റൻ റാങ്കിലുള്ള സൈനികന് വീരമൃത്യു. കോര്‍ഡന്‍ ആന്‍ഡ് സെര്‍ച്ച് ഓപ്പറേഷന്‍ വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. സംഭവത്തില്‍ ഒരു ഭീകരനും പരുക്കേറ്റിട്ടുണ്ട്.
ശിവ്ഗഡ് അസര്‍ ബെല്‍റ്റില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താനായുള്ള ഓപ്പറേഷന്‍ ആരംഭിച്ചതായാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.
ഉധംപൂര്‍ ജില്ലയിലെ പട്നിടോപ്പിനടുത്തുള്ള വനത്തില്‍ നിന്ന് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വെടിവെപ്പ് ഉണ്ടായിരുന്നു.ഇതിന് പിന്നാലെയാണ് ഭീകരര്‍ ദോഡയിലേക്ക് കടന്നതെന്നാണ് സൈന്യം അറിയിക്കുന്നത്.
കശ്മീരില്‍ ഭീകരാക്രമണം ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷ സാഹചര്യം വിലയിരുത്താന്‍ ഡല്‍ഹിയില്‍ ഉന്നത തല യോഗം ചേര്‍ന്നു. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് വിളിച്ച യോഗത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍,പ്രതിരോധ സെക്രട്ടറി ഗിരിധര്‍ അരമനെ, കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍ ലഫ് ജനറല്‍ പ്രതീക് ശര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു