Connect with us

ai camera

എ ഐ ക്യാമറയെ കബളിപ്പിക്കാന്‍ ശ്രമം; മനപ്പൂര്‍വം നിയമ ലംഘനം നടത്തിയ യുവാവ് പിടിയില്‍

60,000 രൂപ പിഴ ചുമത്തി. വാഹനം പിടിച്ചെടുത്തു. ലൈസെന്‍സ് റദ്ദ് ചെയ്യും

Published

|

Last Updated

മൂവാറ്റുപുഴ | എ ഐ ക്യാമറയെ കബളിപ്പിക്കാന്‍ പറ്റുമെന്നു സ്ഥാപിക്കാന്‍ മനപ്പൂര്‍വം നിയമ ലംഘനം നടത്തിയ യുവാവ് പിടിയില്‍. ഇയാള്‍ക്ക് 60,000 രൂപ പിഴ ചുമത്തി. മൂവാറ്റുപുഴ സ്വദേശിയായ ഇയാള്‍ മനപ്പൂര്‍വം 51 തവണയാണു നിയമലംഘനം നടത്തിയത്. ബൈക്ക് നമ്പറില്‍ ഒരക്കം മാറ്റിവച്ചാണ് ഇയാള്‍ എ ഐ ക്യാമറയുടെ മുന്നില്‍ മനപ്പൂര്‍വം നിയമലംഘനം നടത്തിയത്. ഇത് പല തവണ ആവര്‍ത്തിച്ചപ്പോഴാണ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചത്.

പിഴ അടയ്ക്കാന്‍ നോട്ടീസ് അയച്ചപ്പോള്‍ നോട്ടീസ് കിട്ടിയത് മറ്റ് പലര്‍ക്കുമായിരുന്നു. പിന്നീട് ആര്‍ ടി ഒ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു മുവാറ്റുപുഴയിലും പരിസരത്തും മഫ്തിയില്‍ തെരച്ചില്‍ നടത്തിയാണ് ആളെ പിടികൂടിയത്.

നമ്പറില്‍ ഒരക്കം മാറ്റം വരുത്തി ഇയാള്‍ മൂന്നുപേരേ വച്ചും ഹെല്‍മെറ്റ് വെക്കാതെയും ബൈക്കില്‍ സ്റ്റന്‍ഡിങ് നടത്തുന്നതും എ ഐ ക്യാമറയില്‍ കണ്ടെത്തി. പ്രദേശവാശികള്‍ ഫോട്ടോ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് വീട്ടിലെത്തി അധികൃതര്‍ നോട്ടീസ് നല്‍കിയത്. 60,000 രൂപ പിഴ ഈടാക്കാന്‍ നോട്ടീസ് ലഭിച്ച ഇയാള്‍ കഴിഞ്ഞ ദിവസം നേരിട്ടെത്തി എറണാകുളം ആര്‍ ടി ഒ ഓഫീസില്‍ 57,000 രൂപ പിഴയടച്ചു. വാഹനം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ലൈസെന്‍സ് റദ്ദ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

Latest