Connect with us

Kerala

പത്തനംതിട്ട ജില്ലാ കലക്ടറുടെ പേരില്‍ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം

പ്രാഥമിക അന്വേഷണത്തില്‍ ഹരിയാനയിലെ ഫരീദാബാദില്‍ നിന്നാണ് അക്കൗണ്ട് ഉണ്ടാക്കിയതെന്ന് കണ്ടെത്തി

Published

|

Last Updated

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ കലക്ടറുടെ പേരില്‍ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം. ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്സ് അപ്പ് പ്രൊഫൈല്‍ ഉണ്ടാക്കി പണം ആവശ്യപ്പെട്ട് സഹാപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും മെസേജ് അയക്കുകയായിരുന്നു.

വ്യാഴാഴ്ച വൈകീട്ട് എ ഡി എം അടക്കമുള്ള നിരവധി പേര്‍ക്ക് സന്ദേശം ലഭിച്ചതോടെയാണ് തട്ടിപ്പ് ശ്രദ്ധയില്‍ പെട്ടത്. എ ഡി എം വിവരമറിയിച്ചതിനെ തുടര്‍ന്ന് കലക്ടര്‍ പ്രേംകൃഷ്ണന്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.പ്രാഥമിക അന്വേഷണത്തില്‍ ഹരിയാനയിലെ ഫരീദാബാദില്‍ നിന്നാണ് അക്കൗണ്ട് ഉണ്ടാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.

വ്യാജ അക്കൗണ്ട് നിര്‍മ്മിച്ചവരെ ഉടന്‍ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു. എ ഡി എം അടക്കം നിരവധി ഉദ്യോഗസ്ഥര്‍ക്ക് വ്യാജ മെസേജ് ലഭിച്ചെങ്കിലും ആര്‍ക്കും പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് അറിയുന്നത്.

 

Latest