Connect with us

Kerala

കണ്ണൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വാനില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമം

കുട്ടിയുടെ കൈയില്‍ പിടിച്ച് വാഹനത്തിനുള്ളില്‍ കയറ്റാന്‍ ശ്രമിക്കുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്

Published

|

Last Updated

കണ്ണൂര്‍: കക്കാട് കുഞ്ഞിപ്പള്ളിയില്‍ പട്ടാപ്പകല്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം.  ബുധനാഴ്ച രാവിലെ സ്‌കൂളില്‍ പോകാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ കുട്ടിയെ മാരുതി ഓമ്‌നിയില്‍ മുഖം മറച്ച് എത്തിയ നാലംഗ സംഘം കൈയില്‍ പിടിച്ച് വലിച്ച് വാഹനത്തിലേക്ക് കയറ്റി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.

ഉടനെ കുട്ടി കുതറി മാറി ബഹളം വെച്ചു. ബഹളം കേട്ട് പരിസരവാസി എത്തിയപ്പോള്‍ വാനിലെത്തിയ സംഘം രക്ഷപെട്ടു. കുട്ടിയുടെ കൈയില്‍ പിടിച്ച് വാഹനത്തിനുള്ളില്‍ കയറ്റാന്‍ ശ്രമിക്കുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.