Connect with us

Kerala

അടിമാലിയില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം;ക്വട്ടേഷന് പിന്നില്‍ മുന്‍ കാമുകിയെന്ന് സൂചന

ഇന്നുപുലര്‍ച്ചെ ഇതുവഴിയെത്തിയ വാഹനത്തിലെ ഡ്രൈവറാണ് കാറില്‍ ബന്ധിക്കപ്പെട്ട നിലയില്‍ സുമേഷിനെ കണ്ടെത്തിയത്.

Published

|

Last Updated

ഇടുക്കി | അടിമാലിയില്‍ യുവാവിനെ കാറില്‍വെച്ച് കൈയ്യും കഴുത്തും ബന്ധിച്ച് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തിന് പിന്നില്‍ മുന്‍ കാമുകി നല്‍കിയ ക്വട്ടേഷന്‍ എന്ന് സൂചന. പരുക്കേറ്റ കുഞ്ചിത്തണ്ണി ഉപ്പാര്‍ സ്വദേശി സുമേഷി നെ(38) അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് വരും വഴിയാണ് ആക്രമണം ഉണ്ടായത്. അടിമാലിയില്‍ നിന്നും 10 കിലോമീറ്ററോളം അകലെ വിജന സ്ഥലത്തുവച്ചാണ് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇന്നുപുലര്‍ച്ചെ ഇതുവഴിയെത്തിയ വാഹനത്തിലെ ഡ്രൈവറാണ് കാറില്‍ ബന്ധിക്കപ്പെട്ട നിലയില്‍ സുമേഷിനെ കണ്ടെത്തിയത്. ഇയാള്‍ അടിമാലി പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി സുമേഷിനെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

ഡ്രൈവര്‍ ആയി ജോലി നോക്കിവരുന്ന സുമേഷ് വിവാഹമോചിതനാണ്. ഇന്‍ഫോ പാര്‍ക്കിലെ ജീവനക്കാരിയും നാട്ടുകാരിയുമായ യുവതിയും സുമേഷും ഏതാനും വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. മൂന്നുവര്‍ഷം ഇവര്‍ ഒന്നിച്ച് താമസിച്ചു. പിന്നീട് അകന്നു. ഇതോടെ ഒരുമിച്ചുള്ള താമസവും മതിയാക്കി. പിന്നാലെ സുമേഷ് സാമൂഹിക മാധ്യമം വഴി അപമാനിച്ചു എന്നുകാണിച്ച് യുവതി ഇന്‍ഫോപാര്‍ക്ക് പോലീസില്‍ പരാതി നല്‍കിയിരുന്നു.

 

Latest