Connect with us

Ongoing News

സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു

ഡ്രൈവര്‍ക്കെതിരേ മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസെടുത്തു

Published

|

Last Updated

തിരുവല്ല | തിരുവല്ലയില്‍ നിരണത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. മദ്യ ലഹരിയില്‍ ആയിരുന്ന ഓട്ടോ ഡ്രൈവറെ പുളിക്കീഴ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. കടപ്ര ജങ്ഷനിലെ ഓട്ടോ ഡ്രൈവറായ നിരണം വെട്ടിയില്‍ ലക്ഷ്മി വിലാസത്തില്‍ അശോക് കുമാര്‍ (48) ആണ് അറസ്റ്റില്‍ ആയത്.

വളഞ്ഞവട്ടം സ്റ്റെല്ലാ മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന 5 വിദ്യാര്‍ഥികള്‍ നിസാരപരികളുടെ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് നാലോടെ നിരണം വില്ലേജ് ഓഫീസിന് സമീപമായിരുന്നു സംഭവം.

അപകട സ്ഥലത്തിന് സമീപം പെയിന്റിങ് നടത്തിയിരുന്ന യുവാക്കള്‍ ഓടിയെത്തിയാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് അശോക് കുമാറിനെതിരെ പോലീസ് കേസെടുത്തു.

Latest