Connect with us

Kerala

റമ്പൂട്ടാന്‍ കുരു തൊണ്ടയില്‍ കുരുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

റമ്പൂട്ടാന്‍ പഴം പൊളിച്ച് നല്‍കുന്നതിനിടെ കുട്ടിയുടെ തൊണ്ടയില്‍ കുരു കുടുങ്ങുകയായിരുന്നു

Published

|

Last Updated

കോട്ടയം |  റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുരുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലാ മീനച്ചില്‍ സ്വദേശികളായ സുനില്‍ ലാലിന്റേയും ശാലിനിയുടേയും മകന്‍ ബദരീനാഥാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.30 നായിരുന്നു സംഭവം.

റമ്പൂട്ടാന്‍ പഴം പൊളിച്ച് നല്‍കുന്നതിനിടെ കുട്ടിയുടെ തൊണ്ടയില്‍ കുരു കുടുങ്ങുകയായിരുന്നു. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

 

---- facebook comment plugin here -----

Latest