National
മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ എട്ട് വയസുകാരന്‍ മരിച്ചു
സമാന്തരമായി കുഴി കുഴിച്ച് കുട്ടിയെ രക്ഷിക്കാനായിരുന്നു ശ്രമം

ഭോപ്പാല്‍ | മധ്യപ്രദേശില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കവെ കുഴല്‍കിണറില്‍ വീണ കുട്ടി മരിച്ചു. എട്ടുവയസുകാരന്‍ തന്മയ് സാഹുവാണ് മരിച്ചത്. ചൊവ്വാഴ്ച്ചയാണ് കുട്ടി കുഴല്‍കിണറില്‍ വീണത്. നാല് ദിവസത്തിന് ശേഷമാണ് കുട്ടിയെ പുറത്തെടുക്കാനായത്. മാണ്ഡവി ഗ്രാമത്തിലെ ബേട്ടുല്‍ ജില്ലയിലാണ് സംഭവം നടന്നത്. ഒഴിഞ്ഞ പറമ്പില്‍ കളിക്കുന്നതിനിടയില്‍ തന്മയ് 400 അടി താഴ്ച്ചയുള്ള കിണറിലേക്ക് വീഴുകയായിരുന്നു. തന്മയയുടെ സഹോദരിയാണ് കുട്ടി കിണറില്‍ വീണ വിവരം രക്ഷിതാക്കളെ അറിയിച്ചത്.
സമാന്തരമായി കുഴി കുഴിച്ച് കുട്ടിയെ രക്ഷിക്കാനായിരുന്നു ശ്രമം.എന്നാല്‍ ശ്രമം വിജയം കണ്ടില്ല. നാനക് ചൗഹാന്‍ എന്നയാള്‍ കൃഷി ആവശ്യങ്ങള്‍ക്ക് വേണ്ടി കുഴിച്ചതായിരുന്നു കുഴല്‍ക്കിണര്‍. എന്നാല്‍, വെള്ളം കാണാതായതോടെ ഉപയോഗശൂന്യമായി.
---- facebook comment plugin here -----