Connect with us

Kerala

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവം; മുഖത്തും തലക്കുമേറ്റ പരുക്ക് മരണകാരണമായി

പോസ്റ്റ് മോര്‍ട്ടത്തിലെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്.

Published

|

Last Updated

തൃശൂര്‍  |തിരുവില്വാമലയില്‍ എട്ട് വയസ്സുകാരി മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ച സംഭവത്തില്‍ പോസ്റ്റ് മോര്‍ട്ടത്തിലെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ പരുക്കാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ കുട്ടിയുടെ മുഖത്തും തലക്കും പരുക്കേറ്റു. ഈ പരുക്കാണ് മരണ കാരണമെ ന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. റെഡ്മി 5 പ്രോ മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്. അപകടം നടക്കുമ്പോള്‍ ഫോണ്‍ ചാര്‍ജിനിട്ടിരുന്നില്ലെങ്കിലും ഫോണ്‍ അമിതമായി ചൂടായിരുന്നു. പുതപ്പിനുള്ളിലായിരുന്നതിനാല്‍ അപകടത്തിന്റെ ആഘാതം കൂടി. പൊട്ടിത്തെറിച്ച മൊബൈലിന്റെ ബാറ്ററി വളഞ്ഞിരുന്നു. പൊട്ടിത്തെറിച്ച ഫോണില്‍ നിന്നും തെറിച്ചുവീണ അവശിഷ്ടങ്ങള്‍ വിശദമായ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

 

Latest