Connect with us

Kerala

മാതാപിതാക്കളുമായുള്ള പരിചയം മുതലെടുത്ത് എട്ട് വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് ട്രിപ്പിള്‍ ജീവപര്യന്തം വിധിച്ച് കോടതി

വിവിധ വകുപ്പുകളിലായി 4.60 ലക്ഷം രൂപ പിഴയും ഒടുക്കണം

Published

|

Last Updated

കൊച്ചി |  എട്ടുവയസുകാരിയെ പീഡിപ്പിച്ച 60കാരന് ട്രിപ്പിള്‍ ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. തോപ്പുംപടി സ്വദേശി ശിവനെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 4.60 ലക്ഷം രൂപ പിഴയും ഒടുക്കണം

2018 മേയിലാണ് കേസിനാസ്പദമായ സംഭവം. വാടക വീട്ടിലാണ് പെണ്‍കുട്ടിയുടെ കുടുംബം താമസിച്ചുവന്നിരുന്നത്. മാതാപിതാക്കളുമായുള്ള പരിചയത്തിന്റെ മറവില്‍ ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തോപ്പുംപടി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഈ കേസിന്റെ വിചാരണ കാലയളവില്‍ ജാമ്യത്തിലിറങ്ങിയ പ്രതി മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് കോടതി ട്രിപ്പിള്‍ ജീവപര്യന്തം വിധിച്ചത്.

ഇയാള്‍ക്ക് വിവിധ കേസുകളിലായി 25 വര്‍ഷത്തെ തടവ് ശിക്ഷയുണ്ട്. അതില്‍ ആദ്യത്തെ 10 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ച ശേഷമാകും ജീവപര്യന്തം ശിക്ഷ ആരംഭിക്കുക. ജീവപര്യന്തം എന്നാല്‍ ജീവിതാവസാനംവരെയാണെന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.

 

Latest