Connect with us

National

പഞ്ഞിമിട്ടായി കാണിച്ച് പ്രലോഭിപ്പിച്ച് എട്ട് വയസുകാരിയെ ബലാത്സംഗത്തിനിരയാക്കി; തെരുവു കച്ചവടക്കാരന്‍ പിടിയില്‍

പെണ്‍കുട്ടിയുടെ പക്കല്‍ 20 രൂപ ശ്രദ്ധയില്‍പ്പെട്ട അമ്മ ഇത് അന്വേഷിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

Published

|

Last Updated

ഭോപ്പാല്‍ |  പഞ്ഞിമിട്ടായി കാണിച്ച് പ്രലോഭിപ്പിച്ച് എട്ട് വയസുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ തെരുവു കച്ചവടക്കാരന്‍ പിടിയില്‍. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് സംഭവം. പ്രതിയായ തെരുവ് കച്ചവടക്കാരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു

ശനിയാഴ്ച രാത്രി ഗോഹാദ് പട്ടണത്തിലാണ് സംഭവം. ഞായറാഴ്ചയാണ് പരാതി ലഭിച്ചതെന്നും പോലീസ് സൂപ്രണ്ട് അസിത് യാദവ് പറഞ്ഞു.പഞ്ഞി മിഠായി വാഗ്ദാനം ചെയ്താണ് കച്ചവടക്കാരനായ യുവാവ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് അയാള്‍ കുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് യുവാവ് പെണ്‍കുട്ടിക്ക് 20 രൂപ നല്‍കി.പെണ്‍കുട്ടിയുടെ പക്കല്‍ 20 രൂപ ശ്രദ്ധയില്‍പ്പെട്ട അമ്മ ഇത് അന്വേഷിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

തുടര്‍ന്ന് കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി. പ്രതിയെ അറസ്റ്റ് ചെയ്യുകയും ഭാരതീയ ന്യായ സന്‍ഹിത (ബിഎന്‍എസ്), കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമം (പോക്സോ) എന്നീ നിയമങ്ങള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു

 

Latest