Connect with us

Kerala

വൃദ്ധ ദമ്പതികള്‍ വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍

മല്ലപ്പള്ളി പഞ്ചായത്ത് ആറാം വാര്‍ഡില്‍ കൊച്ചരപ്പ് ചൗളിത്താനത്ത് വീട്ടില്‍ സി ടി വര്‍ഗീസ് (78), ഭാര്യ അന്നമ്മ വര്‍ഗീസ് (73) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

Published

|

Last Updated

മല്ലപ്പള്ളി | മല്ലപ്പള്ളി പാടിമണ്ണില്‍ വൃദ്ധ ദമ്പതികളെ വീടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കീഴ്വായ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മല്ലപ്പള്ളി പഞ്ചായത്ത് ആറാം വാര്‍ഡില്‍ കൊച്ചരപ്പ് ചൗളിത്താനത്ത് വീട്ടില്‍ സി ടി വര്‍ഗീസ് (78), ഭാര്യ അന്നമ്മ വര്‍ഗീസ് (73) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്ന് രാവിലെ ആറരയോടെയാണ് മൃതദേഹങ്ങള്‍ കണ്ടത്. ഗ്യാസ് സിലിണ്ടര്‍ തുറന്നു വെച്ച നിലയിലായിരുന്നു. സമീപത്ത് താമസിക്കുന്ന വര്‍ഗീസിന്റെ സഹോദരന്‍ ഇതുവരെയും വീടിന് പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് സംഭവമറിഞ്ഞത്. ഇവരുടെ മകന്‍ വിദേശത്താണ്. വിവാഹിതരായ രണ്ട് പെണ്‍മക്കള്‍ ഭര്‍ത്താക്കന്മാരുടെ വീടുകളിലുമാണ്.

ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫോറന്‍സിക് പരിശോധനക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.

 

Latest