Connect with us

accident death trissur

വിഷു ആഘോഷിക്കാന്‍ ഗുരുവായൂര്‍ക്കുപോയ വൃദ്ധ ദമ്പതികള്‍ അപകടത്തില്‍ മരിച്ചു

പറവൂര്‍ തട്ടാന്‍പടി സ്വദേശികളായ പുത്തന്‍പുരയില്‍ പത്മനാഭന്‍ (81), ഭാര്യ പാറുക്കുട്ടി (79) എന്നിവരാണ് മരിച്ചത്.

Published

|

Last Updated

തൃശൂര്‍ | വിഷു ആഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ക്കു പോയവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് രണ്ടുമരണം.
തളിക്കുളം കൊപ്രക്കളത്ത് കെ എസ് ആര്‍ ടി സി ബസുമായി കൂട്ടിയിടിച്ചാണ് അപകടം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
പറവൂര്‍ തട്ടാന്‍പടി സ്വദേശികളായ പുത്തന്‍പുരയില്‍ പത്മനാഭന്‍ (81), ഭാര്യ പാറുക്കുട്ടി (79) എന്നിവരാണ് മരിച്ചത്. ഇവരുടെ മകന്‍ ഷാജു (49), ഭാര്യ ശ്രീജ (44), മകള്‍ 11 വയസുള്ള അഭിരാമി എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ഗുരുവായൂര്‍ ഭാഗത്തേക്ക് പോയിരുന്ന കാര്‍ എതിരെ വന്ന ബസില്‍ ഇടിക്കുകയായിരുന്നു.

Latest