Connect with us

Kerala

തിരുവല്ലയില്‍ വയോധികന്‍ സൈക്കിളില്‍ നിന്നും വീണ് മരിച്ചു

തലയ്ക്ക് ഗുരുതര പരുക്കേറ്റ് വഴിയരികില്‍ വീണു കിടന്നിരുന്ന മുരളിയെ സമീപവാസികള്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

|

Last Updated

തിരുവല്ല| വയോധികന്‍ സൈക്കിളില്‍ നിന്നും വീണ് മരിച്ചു. കല്ലുങ്കല്‍ പാപ്പിനാട്ടില്‍ വീട്ടില്‍ കെ പി മുരളി(61) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തുകലശ്ശേരി ശ്രീരാമകൃഷ്ണ ആശ്രമത്തിന് സമീപം ആയിരുന്നു സംഭവം.

തലയ്ക്ക് ഗുരുതര പരുക്കേറ്റ് വഴിയരികില്‍ വീണു കിടന്നിരുന്ന മുരളിയെ സമീപവാസികള്‍ ചേര്‍ന്ന് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് തിരുവല്ല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Latest