Connect with us

Kerala

വയോധികനെ ഹണിട്രാപ്പില്‍ കുരുക്കി ലക്ഷങ്ങള്‍ കവര്‍ന്നു; കുന്നംകുളത്ത് യുവതി അറസ്റ്റില്‍

വൃദ്ധന്റെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ യുവതി ഈ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്.

Published

|

Last Updated

തൃശൂര്‍ |  കുന്നംകുളത്ത് വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി വന്‍തുക തട്ടിയെടുത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. 71 വയസ്സുള്ള ആളില്‍ നിന്നുമാണ് യുവതി ലക്ഷങ്ങള്‍ തട്ടിയത്. സംഭവത്തില്‍ പെരുമ്പിലാവ് തുപ്പിലശ്ശേരി രാജി(35)യാണ് പിടിയിലായത്. വൃദ്ധന്റെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ യുവതി ഈ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്.

50 ലക്ഷം രൂപ ആവശ്യപ്പെട്ട യുവതി വയോധികനില്‍ നിന്നും മൂന്ന് ലക്ഷത്തോളം രൂപ കൈക്കലാക്കി.ഭീഷണി തുടര്‍ന്നതോടെ വയോധികന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു