Kerala
ഇടുക്കിയിലെ മറയൂരില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ വയോധികന് പരുക്കേറ്റു
വയോധികന്‍ കൃഷിയിടത്തില്‍ നനയ്ക്കുന്നതിനിടെ കാട്ടുപോത്ത് പിന്നില്‍ നിന്നും കുത്തുകയായിരുന്നു.
ഇടുക്കി | ഇടുക്കി മറയൂരില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ വയോധികന് പരുക്കേറ്റു. മംഗളംപാറ സ്വദേശി അന്തോണി മുത്ത് തങ്കയ്യയ്ക്കാണു പരുക്കേറ്റത്. കൃഷിയിടത്തില്‍ വെച്ചാണ് മുത്ത് തങ്കയ്യക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്.
കൃഷിയിടത്തില്‍ നനയ്ക്കുന്നതിനിടെ കാട്ടുപോത്ത് പിന്നില്‍ നിന്നും കുത്തുകയായിരുന്നു. കാട്ടുപോത്ത് കൊമ്പ് ഉപയോഗിച്ച് മുത്ത് തങ്കയ്യയെ പൊക്കിയെറിയുകയായിരുന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
---- facebook comment plugin here -----