Connect with us

Kerala

പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികന് 75 വര്‍ഷം കഠിനതടവും രണ്ടര ലക്ഷം പിഴയും

പിഴത്തുക കുട്ടിക്ക് നല്‍കാനും വിധിയില്‍ പറയുന്നു

Published

|

Last Updated

പത്തനംതിട്ട |  പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വയോധികന് 75 വര്‍ഷം കഠിനതടവും രണ്ടര ലക്ഷം പിഴയും ശിക്ഷ വധിച്ച് കോടതി. വടശ്ശേരിക്കര പേഴുംപാറ ഐരിയില്‍ വീട്ടില്‍ നിന്നും മലയാലപ്പുഴ കുമ്പളംപൊയ്ക തടത്തില്‍ ബില്‍ഡിങ്ങില്‍ താമസിക്കുന്ന പൊന്നച്ചന്‍ എന്ന എ ഒ മാത്യു(68)വിനെയാണ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസിന്റെതാണ് വിധി. മലയാലപ്പുഴ പോലീസ് 2022 ല്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നല്‍കാനും വിധിയില്‍ പറയുന്നു.

2021 മേയില്‍ ഒരു ദിവസം കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചകയറി പ്രതി ബലാല്‍സംഗം ചെയ്യുകയായിരുന്നു. മലയാലപ്പുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ എസ് വിജയനാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കോടതിയില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ. റോഷന്‍ തോമസ് ഹാജരായി. പ്രോസിക്യൂഷ്ന്‍ നടപടികളില്‍ എ എസ് ഐ ഹസീന പങ്കെടുത്തു.

 

Latest