Connect with us

Kerala

കയ്പമംഗലം പള്ളിനടയില്‍ കാണാതായ വയോധികനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കുറുപ്പംപുരക്കല്‍ മാമു (89) ആണ് മരിച്ചത്.

Published

|

Last Updated

തൃശൂര്‍| കയ്പമംഗലം പള്ളിനടയില്‍ കാണാതായ വയോധികനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കയ്പമംഗലം പന്ത്രണ്ടിന് കിഴക്ക് ഭാഗം ചാച്ചാജി റോഡില്‍ കുറുപ്പംപുരക്കല്‍ മാമു (89) ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് അഞ്ച് മണി മുതലാണ് മാമുവിനെ കാണാതായത്. നാട്ടുകാരും ബന്ധുക്കളും ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ ഏഴരയോടെയാണ് അദ്ദേഹത്തെ വീടിനടുത്തുള്ള തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.