Kerala
പേരക്കുട്ടിയെ സ്കൂളിലാക്കാന്‍ പോയ വയോധികന് ട്രെയിന്‍ എന്ജിന് തട്ടി മരിച്ചു
തിരുവല്ല | പേരക്കുട്ടിയെ സ്കൂളിലാക്കാന്‍ പോയ വയോധികന് ഓതറയില്‍ ട്രെയിനിന്റെ എന്ജിന് തട്ടി മരിച്ചു. കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ചുമത്ര മോടിയില്‍ വീട്ടില്‍ രാജു (64) ആണ് മരിച്ചത്.ഇന്നലെ രാവിലെ 8.15 ഓടെ ഓതറ റെയില്‍വേ ഗേറ്റിന് സമീപത്താണ് സംഭവം.
മകളുടെ ഓതറയിലെ വീട്ടില്‍ എത്തിയ രാജു പേരക്കുട്ടിയെ സ്കൂള്‍ ബസ് കയറ്റിവിടാനായി പോയതായിരുന്നു. ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഒരു ട്രാക്കിലൂടെ കോര്‍ബ എക്സ്പ്രസും മറു ട്രാക്കിലൂടെ ട്രെയിനിന്റെ എന്‍ജിനും എത്തി. പേരക്കുട്ടി ട്രാക്കില്‍ നിന്നും ചാടി രക്ഷപ്പെട്ടു. എന്നാല്‍, രാജു എന്ജിന് മുമ്പില്‍ അകപ്പെടുകയായിരുന്നു. തിരുവല്ല പോലീസെത്തി നടത്തിയ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദ്ദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
---- facebook comment plugin here -----