elephant attack
അട്ടപ്പാടിയിൽ ആദിവാസി വയോധികനെ കാട്ടാന ചവുട്ടിക്കൊന്നു
നെഞ്ചിൽ ആന ചവിട്ടുകയായിരുന്നു.
അഗളി | അട്ടപ്പാടിയൽ ആദിവാസി വയോധികനെ കാട്ടാന ചവുട്ടിക്കൊന്നു. പുതൂര്‍ മുള്ളി സ്വദേശി നഞ്ചനാണ് മരിച്ചത്. ആടിന് പുല്ല് ശേഖരിക്കാൻ വനാതിര്‍ത്തിയിലെത്തിയപ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു.
നെഞ്ചിൽ ആന ചവിട്ടുകയായിരുന്നു. നഞ്ചന്‍റെ ഇടതുവശത്തെ പത്ത് വാരിയെല്ലുകള്‍ പൊട്ടിയ നിലയിലാണ്. ആനയുടെ ശബ്ദംകേട്ടെത്തിയ നാട്ടുകാരാണ് നഞ്ചനെ കണ്ടെത്തിയത്. തുടർന്ന് ആനയെ കാട്ടിലേക്ക് ഓടിച്ചുവിട്ടു.
---- facebook comment plugin here -----