Kerala
വയോധികയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു, മൃതദേഹം കിണറ്റില്‍ തള്ളി; അയല്‍വാസി പിടിയില്‍
ബേങ്കില്‍ പണയം വച്ച സ്വര്‍ണം പോലീസ് കണ്ടെത്തി
കല്‍പ്പറ്റ | വയനാട് തൊണ്ടര്‍നാട് തേറ്റമലയില്‍ വയോധികയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. 75കാരി കുഞ്ഞാമിയുടെ മൃതദേഹമാണ് വീടിന് അരക്കിലോമീറ്ററോളം അകലെയുള്ള ഉപയോഗിക്കാത്ത കിണറ്റില്‍കണ്ടെത്തിയത്. സംഭവവത്തില്‍ കുഞ്ഞാമിയുടെ അയല്‍വാസി ഹക്കിമിനെ പോലീസ് പിടികൂടി. കുഞ്ഞാമിയുടെ സ്വര്‍ണാഭരണങ്ങള്‍ കവരാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.
ബേങ്കില്‍ പണയം വച്ച സ്വര്‍ണം പോലീസ് കണ്ടെത്തി.കുഞ്ഞാമിയെ കാണാനില്ലെന്ന് മകന്‍ തൊണ്ടര്‍നാട് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. തലക്ക് ഏറ്റ പരിക്കാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
കുഞ്ഞാമി ധരിച്ചിരുന്ന ആഭരണങ്ങള്‍ കാണാനില്ലാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ചത്.