Kerala
തിരൂരില്‍ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടറിന് തീപ്പിടിച്ചു
തിരൂര്‍ അഗ്നിരക്ഷാ സേനയെത്തിയാണ് തീപൂര്‍ണമായും അണച്ചത്.

തിരൂര്‍ | തിരൂരില്‍ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് തീപ്പിടിച്ചു.ഒഴൂര്‍ സ്വദേശിയായ യുവതിയും കൂടെയുണ്ടായിരുന്ന കുട്ടിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തിരൂര്‍ താനൂര്‍ റോഡില്‍ പൂക്കയില്‍ ടൗണില്‍ ആണ് അപകടമുണ്ടായത്.
സ്‌കൂള്‍ വിട്ട എല്‍.കെ.ജി വിദ്യാര്‍ഥിയെ ഇലക്ട്രിക്ക് സ്‌കൂട്ടറില്‍ വീട്ടിലേക്ക് കൊണ്ടുവരുമ്പോഴായിരുന്നു അപകടം.
സ്കൂട്ടറില്‍ നിന്നും പുകയുയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ യുവതി വാഹനത്തില്‍ നിന്നും ഇറങ്ങുകയായിരുന്നു.തിരൂര്‍ അഗ്നിരക്ഷാ സേനയെത്തിയാണ് തീപൂര്‍ണമായും അണച്ചത്.
---- facebook comment plugin here -----