Connect with us

Kerala

മലപ്പുറത്ത് നേര്‍ച്ചക്കിടെ ആന ഇടഞ്ഞു; ഒരാള്‍ക്ക് പരുക്ക്

നേര്‍ച്ചയുടെ ഭാഗമായ കാഴ്ച വരവിനിടെയാണ് ആന ഇടഞ്ഞത്.

Published

|

Last Updated

മലപ്പുറം|മലപ്പുറത്ത് നേര്‍ച്ചക്കിടെ ആന ഇടഞ്ഞു. ചങ്ങരംകുളം ചിറവല്ലൂര്‍ ചന്ദനക്കുടം നേര്‍ച്ചക്കിടെ പുള്ളൂട്ട് കണ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്. സംഭവത്തില്‍ ആനപ്പുറത്ത് നിന്നും വീണ് ഒരാള്‍ക്ക് പരുക്കേറ്റു. നേര്‍ച്ചയുടെ ഭാഗമായ കാഴ്ച വരവിനിടെയാണ് ആന ഇടഞ്ഞത്.

പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ആന പുറത്തുണ്ടായിരുന്ന മൂന്നു പേരെ ആന കുടഞ്ഞു താഴെയിട്ടു. ഈ വീഴ്ചയിലാണ് ഒരാള്‍ക്ക് നിസാര പരുക്കേറ്റത്. മറ്റു രണ്ട് പേരും ഓടി രക്ഷപ്പെട്ടു.

സംഭവസ്ഥലത്ത് നിരവധി ആളുകളുണ്ടായിരുന്നു. ആന റോഡിലൂടെ പരക്കം പായുകയായിരുന്നു. ഒരു മണിക്കൂറിനുശേഷം പാപ്പാന്‍മാര്‍ ചേര്‍ന്ന് ആനയെ സമീപത്തെ പറമ്പില്‍ തളച്ചു.

 

 

 

Latest