Connect with us

Kerala

കുന്നംകുളത്ത് ആന ഇടഞ്ഞു; രണ്ടാം പാപ്പാനെ എടുത്തെറിഞ്ഞു

ഇന്ന് രാവിലെ 8.30ന് ആനയെ ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് ഇടഞ്ഞത്.

Published

|

Last Updated

തൃശൂര്‍| തൃശൂര്‍ കുന്നംകുളത്ത് ആന ഇടഞ്ഞു. തുടര്‍ന്ന് ആന രണ്ടാം പാപ്പാനെ ആക്രമിച്ചു. ചീരംകുളം പൂരത്തിന് എത്തിച്ച പാണഞ്ചേരി ഗജേന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഇന്ന് രാവിലെ 8.30ന് ആനയെ ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് ഇടഞ്ഞത്. അരമണിക്കൂറോളം ആന സ്ഥലത്ത് പരിഭ്രാന്തി പരത്തി.

ആന രണ്ടാം പാപ്പാനെ എടുത്തെറിയുകയായിരുന്നു. പരിക്കുകളോടെ പാപ്പാനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പൂരത്തിനെത്തിച്ച ആനയെ എഴുന്നെള്ളിപ്പിന് ഇറക്കിയിരുന്നില്ല.

 

 

Latest