Connect with us

elephant

തിരുവല്ല നന്നൂരില്‍ ആന ഇടഞ്ഞു

ഇടഞ്ഞോടിയ ആന സമീപത്തെ ചില വീടുകളുടെ പുരയിടങ്ങളില്‍ ചെറിയ നാശനഷ്ടങ്ങള്‍ വരുത്തി.

Published

|

Last Updated

തിരുവല്ല | തിരുവല്ലയിലെ നന്നൂരില്‍ ആന ഇടഞ്ഞു. വള്ളംകുളം പുത്തന്‍കാവ് മഹാദേവക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള നാരായണന്‍കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. നന്നൂര്‍ മല നടയില്‍ ആനയെ തളച്ചിരുന്ന പറമ്പില്‍ നിന്നു വെള്ളം കുടിക്കാനായി മറ്റൊരിടത്തേക്ക് കൊണ്ടുപോകും വഴി ഇടയുകയായിരുന്നു.

ഇടഞ്ഞോടിയ ആന സമീപത്തെ ചില വീടുകളുടെ പുരയിടങ്ങളില്‍ ചെറിയ നാശനഷ്ടങ്ങള്‍ വരുത്തി. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി മയക്കുവെടി വെച്ച് ആനയെ തളച്ചു. തിരുവല്ല പോലീസും സ്ഥലത്ത് എത്തിയിരുന്നു.

Latest