Connect with us

Kerala

കല്ലാറില്‍ ആന പാപ്പാനെ ചവിട്ടി കൊന്ന സംഭവം; സ്വകാര്യ ആന സഫാരി കേന്ദ്രത്തിനെതിരെ കേസെടുത്ത് വനം വകുപ്പ്

കേരള ഫാം പ്രവര്‍ത്തിച്ചിരുന്നത് ചട്ടങ്ങള്‍ മറികടന്നാണെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് വനംവകുപ്പ് കേസെടുത്തത്.

Published

|

Last Updated

ഇടുക്കി|പാപ്പാനെ ആന ചവിട്ടി കൊന്ന സംഭവത്തില്‍ സ്വകാര്യ ആന സഫാരി കേന്ദ്രത്തിനെതിരെ കേസെടുത്ത് വനം വകുപ്പ്. കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഫാം എന്ന പേരിലുള്ള സ്വകാര്യ ആന സഫാരി കേന്ദ്രത്തിനെതിരെയാണ് കേസെടുത്തത്. കേരള ഫാം പ്രവര്‍ത്തിച്ചിരുന്നത് ചട്ടങ്ങള്‍ മറികടന്നാണെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് വനംവകുപ്പ് കേസെടുത്തത്.

ഇന്നലെ വൈകുന്നേരമാണ് കേരള ഫാം എന്ന സഫാരി കേന്ദ്രത്തിലെ ആനയുടെ രണ്ടാം പാപ്പാനായ കാസര്‍കോട് സ്വദേശി ബാലകൃഷ്ണനെ (62) പിടിയാന ചവിട്ടി കൊന്നത്. സഫാരി കഴിഞ്ഞ് ആനയെ തിരികെ കെട്ടുന്നതിനിടെയാണ് സംഭവം. ബാലകൃഷ്ണന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

 

 

 

 

Latest